കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കിളിമാനൂരിലെ പെണ്‍കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കിളിമാനൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കിളിമാനൂര്‍ ഗവ.എച്ച്എസ്എസില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടി, 21-ാം തീയതിയാണ് ആത്മഹത്യ ചെയ്തത്.

പരീക്ഷാഫലം വന്നതോടെ പെണ്‍കുട്ടി വീണ്ടും സുഹൃത്തുകള്‍ക്കിടയിലും സ്‌കൂളിലും നൊമ്പരമായി. ഇതേ സ്‌കൂളിലെ 82 പേരും എല്ലാ വിഷയങ്ങളിലും എ പ്ലസും നേടി. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം സ്ഥാനവും ഈ സ്‌കൂളിന് ലഭിച്ചു.

വിദ്യാര്‍ഥിനി കുടുംബകലഹത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകനായ പനപ്പാംകുന്ന് സ്വദേശി ശ്രീ റാമി(23)നെ പൊലീസ് പിടികൂടിയിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ശ്രീ റാമിനെ അടുത്തറിയുന്ന പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News