ഇങ്ങനെ പോയാല്‍ അടുത്ത ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്ന് കോടിയേരി; വര്‍ഗീയ ശക്തികള്‍ക്ക് ലീഗ് കീഴടങ്ങുന്നു

തിരുവനന്തപുരം: ഇങ്ങനെ പോയാല്‍ അടുത്ത ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയുടെ പ്രതികരണം.

‘ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങുക എന്ന മനോഭാവത്തോടെ മുസ്ലീംലീഗ് മുന്നോട്ടു പോകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് വനിതാ ലീഗ് പ്രസിഡന്റിന്റെ പ്രവൃത്തി. ങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ബിജെപിയുടെ ഫണ്ട് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മുസ്ലീംലീഗ് നേതാവ് പാണക്കാട് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമായിരിക്കും.’-കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News