സെന്‍കുമാറിന് പൊലീസ് മേധാവിയായി പുനര്‍നിയമനം; നിയമനം സുപ്രീംകോടതി വിധിയെ തുടര്‍ന്ന്; നാലരയ്ക്ക് ചുമതലയേല്‍ക്കുമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഡിജിപിയായി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിയത്.

ഉത്തരവിന്റെ പകര്‍പ്പ് കൈയില്‍ കിട്ടി, നാലരയ്ക്ക് ശേഷം ചുമതല ഏല്‍ക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. തലസ്ഥാനത്തുള്ള സെന്‍കുമാര്‍ ഐഎംജി ഓഫീസില്‍ തുടരുകയാണ്.

ഇതോടെ പൊലീസ് മേധാവി സ്ഥാനം നഷ്ടമാകുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News