ആര്‍എസ്എസിന്റെ ‘എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം’ ക്ലാസ് ; കൗണ്‍സിലിംഗിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം

കൊല്‍ക്കത്ത: ‘എങ്ങനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം’ എന്ന വിഷയത്തില്‍ ആര്‍എസ്എസ്, ദമ്പതികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവ് നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം.

ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിയാണ് നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നത്. പശ്ചിമ ബംഗാളില്‍ ഗര്‍ഭ സന്‍സ്‌കാര്‍ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകളിലാണ് എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്ന് പഠിപ്പിക്കുന്നത്. നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള പരമ്പരാഗത ഗര്‍ഭധാരണ രീതികളാണ് സന്‍സ്‌കാരില്‍ വിശദീകരിക്കുന്നത്.

ഇതിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംഘാടകള്‍ക്ക് ഉത്തരമുണ്ടായില്ല. ആര്‍എസ്എസിന്റെ കൗണ്‍സലിംഗില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജി ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News