ആല്‍ബത്തിന്റെ വിജയം നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തി; നന്ദി അറിയിച്ച് മിനി റിച്ചാര്‍ഡ്

നെഗറ്റീവ് പബ്ലിസിറ്റി നല്‍കി, തന്റെ സംഗീതആല്‍ബത്തെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടി മിനി റിച്ചാര്‍ഡ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മിനിയുടെ പ്രതികരണം.

തന്റെ ആല്‍ബത്തിന്റെ വിജയം നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തിയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആറുലക്ഷത്തിലധികം പേരാണ് ആല്‍ബം കണ്ടതെന്നും മിനി പറഞ്ഞു. മിനി റിച്ചാര്‍ഡിന്റെ അന്നു മഴയില്‍ എന്ന ആല്‍ബമാണ് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ ആക്രമണത്തിന് ഇരയായത്. ആല്‍ബത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബത്തില്‍ നായികയായി എത്തിയിരിക്കുന്നത്. മിനി റിച്ചാര്‍ഡ് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തുവിട്ടത്.

ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഭരതന്‍ സംവിധാനം ചെയ്ത പറങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കില്‍ കണിയാട്ടി നാണി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here