ഡോ. ടിപി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റു; ചുമതലയില്‍ തിരിച്ചെത്തിയത് 11 മാസത്തിന് ശേഷം

തിരുവനന്തപുരം : ഡോ. ടിപി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് എത്തിയാണ് സ്ഥാനമേറ്റത്. ആസ്ഥാനത്ത് എത്തിയ സെന്‍കുമാര്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ഡിജിപി ഓഫീസിലെത്തി ചുമതലയേറ്റെടുക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് സെന്‍കുമാര്‍ സ്ഥാനമേറ്റത്. സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സെന്‍കുമാറിന് ബാറ്റണ്‍ കൈമാറി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന് സാക്ഷിയാകാനെത്തി. ഉച്ചയോടെയാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പ്രത്യേക ദൂതന്‍ വഴിയാണ് സെന്‍കുമാറിന് നിയമന ഉത്തരവ് സര്‍ക്കാര്‍ കൈമാറിയത്. ഐഎംജി ജയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് സെന്‍കുമാര്‍ ഡിജിപിയുടെ ചുമതലയേല്‍ക്കാനെത്തിയത്. സുപ്രിംകോടതി വിധി പ്രകാരമാണ് സെന്‍കുമാറിന് ഡിജിപി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News