സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടിപി സെന്‍കുമാര്‍; സര്‍ക്കാരും താനും ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങള്‍ ചെയ്യാന്‍

തിരുവനന്തപുരം : സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടിപി സെന്‍കുമാര്‍. നല്ലകാര്യങ്ങള്‍ ചെയ്യാനാണ് താനും സര്‍ക്കാരും ആഗ്രഹിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് സംസ്ഥാന പൊലീസ് മേധാവി. നല്ലകാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് മുന്‍ഗണനയെന്നും സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാരിനെ സംബന്ധിച്ച് നല്ല പ്രവര്‍ത്തനമാവും ഉദ്ദേശിക്കുന്നത്. സുഗമമാകാതിരിക്കത്തക്ക ഔദ്യോഗിക കാര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൊലീസ് ഉപദേഷ്ടാവിന്റെ ചുമതല മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കലാണ്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടിയല്ല നിയമനം. തന്റെ കീഴിലുള്ള എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും തനിക്ക് വ്യക്തമായി അറിയാമെന്നും ഡോ. ടിപി സെന്‍കുമാര്‍ പറഞ്ഞു.

ഡിജിപിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. എല്ലാത്തരം സുരക്ഷയും വര്‍ദ്ധിപ്പിക്കുമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളെപ്പറ്റി ഒന്നും പറയാനില്ല. സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തും. ഗതാഗത അപകടങ്ങളിലെ മരണം കുറയ്ക്കാനാവണം. നഗരപ്രദേശങ്ങളില്‍ ക്യാമറ കൂടുതല്‍ സ്ഥാപിക്കുമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News