ഖമറുന്നീസയ്‌ക്കെതിരായ നടപടി ബിജെപി അനുകൂല നിലപാട് തിരുത്താന്‍ തയ്യാറാവത്തതിനാല്‍; മാപ്പപേക്ഷയ്ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ബോധ്യപ്പെട്ടുവെന്നും കെപിഎ മജീദ്

പാലക്കാട് : ബിജെപിക്ക് അനുകൂലമായ നിലപാട് തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഖമറുന്നീസ അന്‍വറിനെതിരെ നടപടി എടുത്തതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മാപ്പപേക്ഷയ്ക്ക് ശേഷവും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ബോധ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാവിനോട് അനുമതി വാങ്ങിയ കാര്യം പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് കെപിഎ മജീദ് ഖമറുന്നിസ അന്‍വറിനെതിരായ നിലപാടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here