സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രലോഭനത്തിലൂടെയോ നിര്‍ബന്ധിച്ചോ ചെയ്യുന്നത് മാത്രമേ കുറ്റകരമായി കാണാനാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. 370-ാം വകുപ്പില്‍ ഭേദഗതി വരുത്തിയ ഭാഗങ്ങളിലാണ് കോടതിയുടെ വ്യഖ്യാനം.

ലൈംഗിക വ്യാപാരത്തിനായുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യമാക്കിയ വകുപ്പാണ് ഐപിസി 370. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പുതിയ വ്യാഖ്യാനം. മുപ്പതുകാരനായ വിനോദ് പട്ടേല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. സൂറത്തിലെ വേശ്യാലയത്തില്‍ വിനോദ് പട്ടേല്‍ തന്റെ ഊഴം കാത്തിരുന്നു. ഇതിനിടെ റെയ്ഡിനെത്തിയ പൊലീസ് സംഘം വിനോദ് പട്ടേലിനെ അറസ്റ്റ് ചെയ്തു. വ്യഭിചാരക്കുറ്റത്തിനൊപ്പം 370-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തത്. ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി വേശ്യാലയത്തിലെ ഒരു സ്ത്രീയെയും ചൂഷണം ചെയ്തിട്ടില്ലെന്നും വിനോദ് കോടതിയില്‍ വാദിച്ചു. അതുകൊണ്ട് തന്നെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു വിനോദ് പട്ടേലിന്റെ ആവശ്യം.

വാദം കേട്ട കോടതി വിനോദ് പട്ടേലിനെതിരെയുള്ള വ്യഭിചാരക്കുറ്റത്തിനുള്ള കേസ് തള്ളി. തട്ടിപ്പു സംഘത്തിന്റെ ഭാഗമല്ലാത്തതിനാല്‍ കേസ്‌നിലനില്‍ക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News