എസ് രാജേന്ദ്രന്റെ പട്ടയം വ്യാജമെന്ന് കണ്ടെത്തിയെന്ന് റവന്യൂമന്ത്രി; പട്ടയനമ്പര്‍ തിരുത്തണമെന്ന അപേക്ഷ തള്ളിയെന്നും ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം : എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള പട്ടയം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറിലെ വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപിയുടെതാണ് കണ്ടെത്തല്‍. തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പര്‍ തിരുത്തണമെന്ന എസ് രാജേന്ദ്രന്റെ അപേക്ഷ തള്ളിയതായും മന്ത്രി അറിയിച്ചു. റവന്യൂമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News