ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സ് ജയം; മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത് സൈമണ്‍സിന്റെയും പൊളളാര്‍ഡിന്റെയും മികവില്‍

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തി കൂറ്റന്‍ സ്‌കോറായ 213 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഡല്‍ഹി 13.4 ഓവറില്‍ 66 റണ്‍സിന് പുറത്തായി. കരണ്‍ ശര്‍മയും ഹര്‍ഭജനും മൂന്ന് വിക്കറ്റുകള്‍ വീതവും മലിംഗ രണ്ട് വിക്കറ്റും എടുത്തു.

സൈമണ്‍സിന്റെയും പൊളളാര്‍ഡിന്റെയും അര്‍ധസെഞ്ചുറിയുടെ മികവിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ പത്താം സീസണില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ പൂനെ സൂപ്പര്‍ജയ്ന്റ്‌സ് വിജയിച്ചു.

പൂനെ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സിന് പുറത്തായി. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജയദേവ് ഉനദ്ഘട്ടാണ് ഹൈദരാബാദിന്റെ വിജയപ്രതീക്ഷ തകര്‍ത്തത്. ഐപിഎല്ലില്‍ 100 വിക്കറ്റെന്ന നേട്ടവും ഇതോടെ ഉനദ്ഘട്ട് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here