ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം; റെഡ്‌വോളന്റിയര്‍ മാര്‍ച്ചില്‍ ചുവപ്പണിഞ്ഞ് കൊല്ലം നഗരം

കൊല്ലം: ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെഡ്‌വോളന്റിയര്‍ മാര്‍ച്ച് നഗരത്തെ ചുവപ്പണിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വോളന്റിയമാര്‍ അണിനിരന്ന മാര്‍ച്ച് സംഘടനാ ശക്തി വിളിച്ചോതുന്നതായി. മഴയിലും ആവേശം ചോരാതെ നടന്ന റെഡ്‌വോളന്റിയര്‍ പരേഡിനെ സീതാറാം യച്ചൂരി സല്യൂട്ട് സ്വീകരിച്ചു.

ക്യുഎസി മൈതാനത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് വാദ്യമേളങ്ങള്‍ മികവേകി. മാര്‍ച്ചിന്റെ മുന്‍നിര സമ്മേളന വേദിയായ ആശ്രാമം മൈതാനത്ത് എത്തുമ്പോഴേക്കും മഴ ആരംഭിച്ചിരുന്നു. ഇത് അവഗണിച്ചാണ് വോളന്റിയര്‍മാര്‍ പരേഡില്‍ അണിനിരന്നത്. 17ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരേഡ്.

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സോഷ്യലിസത്തിന് തിരിച്ചടിയേറ്റത് അത് ഉയര്‍ത്തിപ്പിടിച്ച തത്വശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല. അത് നടപ്പാക്കിയ രീതിയുടെ പോരായ്മകൊണ്ടാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവെങ്കിലും അത് ഉയര്‍ത്തിയ ആശയം നിലനില്‍ക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സംഘ്പരിവാറിന് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു ഉത്കണ്ഠയുമില്ല. അവര്‍ എതിരാളികളായി കാണുന്നത് ഇടതുപാര്‍ട്ടികളെയാണെന്ന് യെച്ചൂരി ചൂണ്ടികാട്ടി.

പിണറായിയേയും യച്ചൂരിയേയും ബിജെപിക്ക് ഭയമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ഗുരുദാസന്‍, കെ.വരദരാജന്‍, കെ.സോമപ്രസാദ് എം.പി, എംഎല്‍എമാരായ എം.നൗഷാദ്, എം.മുകേഷ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News