‘അമ്മ ജീവന്‍ കൊടുക്കുന്നു, നമ്മളോ ഈ ആയുധത്തെ അമ്മയെന്നു വിളിക്കുന്നു’; യുഎസിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സേനയുടെ ഏറ്റവും വലിയ ആണവേതര ബോംബിന്റെ പേരിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ ബോംബുകളുടെയും അമ്മ എന്ന ബോംബിന്റെ പേരില്‍ നാണക്കേടാണ് തോന്നുന്നതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കേയാണ് മാര്‍പ്പാപ്പയുടെ വിമര്‍ശനം.

ആ പേരു കേട്ടപ്പോള്‍ തനിക്ക് നാണക്കേടാണ് തോന്നിയതെന്ന് വത്തിക്കാനില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ‘അമ്മ ജീവന്‍ കൊടുക്കുന്നു. നമ്മളോ ഈ ആയുധത്തെ അമ്മയെന്നു വിളിക്കുന്നു. എന്തൊക്കെയാണ് നടക്കുന്നത്?’ മാര്‍പ്പാപ്പ ചോദിച്ചു.

കഴിഞ്ഞ മാസമാണ് അമേരിക്ക ഈ ബോംബ് ഉപയോഗിച്ചത്. അഫ്ഗാനിസ്താനില്‍ ഐഎസ് ഭീകരര്‍ക്കെതിരെയാണ് ബോംബ് പ്രയോഗിച്ചത്. ബോംബിന്റെ ഔദ്യോഗികനാമം ജിബിയു43/ബി എന്നാണ്. വിളിപ്പേര് എല്ലാ ബോംബുകളുടെയും അമ്മ എന്നതും. നാളിതുവരെ ഏതെങ്കിലും ആക്രമണത്തില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും വലിയ ആണവേതര ബോംബ് എന്നതുകൊണ്ടാണ് ആ പേരു വന്നത്. 9800 കിലോയാണ് ബോംബിന്റെ തൂക്കം.

മേയ് 24ന് മാര്‍പ്പാപ്പ ട്രംപിനെ കാണാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ പരാമര്‍ശം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News