സിന്ധു ജോയി വിവാഹിതയാകുന്നു

തിരുവനന്തപുരം: സിന്ധു ജോയിയും മുന്‍ മാധ്യമപ്രവര്‍ത്തകനും യുകെയിലെ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബും വിവാഹിതരാകുന്നു. നാളെ എറണാകുളം സെന്റ് തോമസ് ബസലിക്കയില്‍ വച്ചാണ് വിവാഹനിശ്ചയം. മേയ് 27നാണ് വിവാഹം.

രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച്, ഇപ്പോള്‍ സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സിന്ധു ജോയി. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കെ.വി തോമസിനെതിരെയും മത്സരിച്ചിട്ടുണ്ട്. പിന്നീട് സിപിഐഎമ്മില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ്.

എടത്വ പുളിക്കപ്പറമ്പില്‍ കുടുംബത്തിലെ അംഗമായ ശാന്തിമോന്‍ ജേക്കബ്, ഹ്യൂം ടെക്‌നോളജീസ് സിഇഒ കൂടിയാണ്. ദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്, ശാലോ വേള്‍ഡ് സിഇഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാത്തലിക് ന്യൂസ് മീഡിയാ നെറ്റ് വര്‍ക്ക് പ്രസിഡന്റാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News