മൂന്നാര്‍ കയ്യേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം; പരിസ്ഥിതി പ്രവര്‍ത്തകരുമായും മതമേലധ്യക്ഷന്‍മാരുമായും പ്രത്യേക ചര്‍ച്ച

തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും മതമേലധ്യക്ഷന്‍മാരുമായും മുഖ്യമന്ത്രിയുടെ നേതൃത്തില്‍ ചര്‍ച്ച നടത്തും.

രാവിലെ 11 മണിയ്ക്ക് പരിസ്ഥിതിപ്രവര്‍ത്തകരുമായാണ് ആദ്യചര്‍ച്ച നടത്തുക. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News