സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം; പ്രമുഖ സംവിധായകനും സ്ത്രീകളും അറസ്റ്റില്‍

ബംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭം നടത്തിയ പ്രമുഖ കന്നഡ സംവിധായകന്‍ പ്രക്യാത് പോണ്‍സി അറസ്റ്റില്‍. സുഹൃത്തിന്റെ ഫ് ളാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം.

ഫ് ളാറ്റില്‍ സ്ഥിരമായി അപരിചിതര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഫ് ളാറ്റ് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടെങ്കിലും ഗുണ്ടകളുമായി വന്ന് ഭീഷണിപ്പെടുത്തി താമസം തുടരുകയായിരുന്നെന്നും പരാതിയുണ്ട്. റെയ്ഡില്‍ സംവിധായകനൊപ്പം സംഘത്തില്‍പ്പെട്ട സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് സംവിധായകന്‍ പെണ്‍കുട്ടികളെ സംഘത്തില്‍ കുടുക്കുന്നതെന്ന് അറസ്റ്റിലായ സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News