രാത്രി ലിഫ്റ്റ് കെണിയായി; ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോറി ഡ്രൈവറെയും സുഹൃത്തുക്കളെയും അന്വേഷിച്ച് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ വാഹനത്തില്‍ കെട്ടിയിട്ട ശേഷം എട്ടു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി ജാലുവാന്‍ ജില്ലയിലാണ് സംഭവം. ജാലുവാന്‍ സ്വദേശികളായ ദമ്പതിമാരാണ് ആക്രമണത്തിന് ഇരയായത്.

ജയ്പൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു സംഭവം. ഔരിയയില്‍ ട്രെയിനിറങ്ങിയ ദമ്പതികള്‍ വാഹനം നോക്കിനില്‍ക്കുമ്പോഴാണ്ഒരു ട്രക്കുകാരന്‍ ലിഫ്റ്റ് നല്‍കിയത്. ട്രക്ക് പിന്നീട് ഒരു മദ്യക്കടയ്ക്കു മുന്നില്‍ നിര്‍ത്തി. അവിടെ നിന്ന് കൂടുതല്‍ പേര്‍ ട്രക്കില്‍ കയറി. പിന്നീട് ഒറ്റപ്പെട്ട പ്രദേശത്ത് വാഹനം നിര്‍ത്തുകയും സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട്, അയാളുടെ മുന്നില്‍ വച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

ദമ്പതികളുടെ പണവും സ്വര്‍ണവും അക്രമിസംഘം കവര്‍ന്നെടുക്കുകയും ചെയ്തു. പിന്നീട് അവരെ അവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മൂന്നു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി ദമ്പതികള്‍ പരാതിപ്പെട്ടത്. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel