ഐഎസില്‍ ചേരണമെന്ന ആഹ്വാനവുമായി മലയാള സന്ദേശം; സന്ദേശം എത്തിയത് ‘മെസേജ് ടു കേരള’ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; പിന്നില്‍ കാസര്‍ഗോഡ് സ്വദേശികളെന്ന് സംശയം

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരണമെന്ന ആഹ്വാനവുമായി കാസര്‍ഗോഡ് മലയാളികള്‍ക്കിടയില്‍ വാട്‌സ്ആപ്പ് പ്രചരണം. ഐഎസിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള മലയാള സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തുന്നത്. കാസര്‍ഗോഡ് നിന്ന് ഭീകരസംഘത്തില്‍ ചേര്‍ന്ന മലയാളികളാണ് പ്രചരണത്തിന് പിന്നിലെന്നാണ് നിഗമനം.

സന്ദേശം ലഭിച്ച കാസര്‍ഗോഡ് സ്വദേശിയായ ഹാരിസ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മെസേജ് ടു കേരളയെന്ന ഗ്രൂപ്പില്‍ അംഗമാക്കിയെന്നായിരുന്നു ഹാരിസിന് ലഭിച്ച സന്ദേശം. ഗ്രൂപ്പിന്റെ ഉദ്ദേശം എന്താണെന്ന ചോദ്യത്തിനാണ് ഐഎസ് അനുകൂല മറുപടികള്‍ ഹാരിസിന് ലഭിച്ചത്.

അഫ്ഗാനിസ്ഥാനിലെ ഒരു നമ്പറിലാണ് ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍. പാലക്കാടുനിന്ന് കാണാതായ ഇസയാണിതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here