കയ്യേറ്റക്കാരോട് ദാക്ഷിണ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രായോഗികപ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തും; സര്‍വ്വകക്ഷിയോഗം തുടരുന്നു

തിരുവനന്തപുരം: ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തുടരുന്നു. കയ്യേറ്റക്കാരോട് യാതൊരു ദാക്ഷിണ്യം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. പ്രായോഗികപ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദേഹം വ്യക്തമാക്കി.

പരിസ്ഥിതി പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കയ്യേറ്റ പ്രശ്നം ഗുരുതരമാണെന്നും പ്രശ്‌നത്തിന് സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

മുന്നാറിലെ കയ്യേറ്റങ്ങള്‍ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കണമെന്നും കെെയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു.

തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായും മതമേലധ്യക്ഷന്‍മാരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News