കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ കലാപം; ഡിസിസി ഭാരവാഹികളടക്കം 40 പേര്‍ രാജിവച്ചു; തീരുമാനം അച്ചടക്ക നടപടിക്ക് വിധേയനായ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്

കാസര്‍ഗോഡ്: അച്ചടക്ക നടപടിക്ക് വിധേയനായ ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി ഭാരവാഹികള്‍ അടക്കം 40 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട്, അച്ചടക്ക നടപടി പിന്‍വലിച്ച് മുഹമ്മദിനെ തിരിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി അടക്കമുള്ളവര്‍ രാജി പ്രഖ്യാപിച്ചത്.

മുഹമ്മദിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഡിസിസി നേതൃത്വവുമായി കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News