ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാത്രിയാണ് നടിക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. ചെന്നൈ പട്ടിനപ്പാക്കത്തെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ബോംബ് സ്‌ക്വാഡ് എത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. താരത്തെ കബളിപ്പിക്കാന്‍ ആരെങ്കിലും ഫോണ്‍ ചെയ്തതായിരിക്കും എന്ന നിഗമനത്തിലാണ് പൊലീസ്.

താന്‍ സുഖമായിരിക്കുന്നെന്നും എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ഭീഷണിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും താരം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News