രണ്ടിടത്ത് പുലിയിറങ്ങി; ഒന്നിന് ദയനീയ അന്ത്യം; മറ്റൊന്ന് വനംവകുപ്പ് കെണിയില്‍

തിരുവനന്തപുരം: കൊല്ലം ആര്യങ്കാവില്‍ ഇറങ്ങിയ പുലി കര്‍ഷകര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി ചത്തു. വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്കു കയറുന്നത് തടയാന്‍ കെട്ടിയ കമ്പിവേലിയിലാണ് പുലിയുടെ കാലുകള്‍ കുടുങ്ങിയത്. രാവിലെ 7.30ഓടെ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തലകീഴായി തൂങ്ങിയ പുലിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുലിയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യുമെന്ന് വനംവകുപ്പ് അറിയിച്ചു.

അതേസമയം, മലയാറ്റൂര്‍ ഇല്ലിത്തോണിയില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്ന് വയസ് പ്രായമുള്ള പുലി കുടുങ്ങി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ഒന്നാം ബ്ലോക്കിന് സമീപം കെണി സ്ഥാപിച്ചത്.

പുലിയെ കോടനാട്ടെ വനംവകുപ്പ് കേന്ദ്രത്തിലേക്കു മാറ്റിയെന്നും ആരോഗ്യനില വിലയിരുത്തിയ ശേഷം കാട്ടിലേക്കു തുറന്നുവിടുമെന്നും വനംവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here