ഫിഫ അണ്ടര്‍-17 ലോകകപ്പ്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടത്തുന്നതിന് പരിശ്രമിക്കും

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി കൊച്ചിയിലെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 15നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. ഫിഫ നിര്‍ദേശിക്കുന്ന രീതിയില്‍, കേരളീയ കായിക സംസ്‌കാരത്തിന്റെ അന്തസ് ഉയര്‍ത്തുന്ന തരത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുമെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. കൊച്ചിയിലെ പ്രധാന സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാന മത്സരവേദിയായ കലൂര്‍ സ്റ്റേഡിയം, പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് എസി മൊയ്തീന്‍ സന്ദര്‍ശനം നടത്തിയത്. കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി.

ഫിഫ നിര്‍ദേശിച്ച അധിക ജോലികളും ഉടന്‍ പൂര്‍ത്തിയാക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടത്തുന്നതിനുള്ള അനുമതിക്ക് വേണ്ടി സര്‍ക്കാര്‍ പരിശ്രമിക്കും. സംഘാടക സമിതി യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News