അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി കോഴ വാങ്ങിയെന്ന് കപില്‍ മിശ്ര; ‘ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇത് സാധാരണമാണെന്നും കാര്യമാക്കേണ്ടെന്നും മറുപടി’

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. രണ്ടു കോടി രൂപ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അരവിന്ദ് കെജ്‌രിവാളിന് കൈമാറുന്നത് താന്‍ കണ്ടുവെന്ന് മിശ്ര ആരോപിച്ചു.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും കെജ്‌രിവാള്‍ മറുപടി പറഞ്ഞെന്നും മിശ്ര പറഞ്ഞു. ഇതിനെപ്പറ്റിയുള്ള ഏത് തെളിവുകളും ഏത് ഏജന്‍സിക്ക് കൈമാറാനും തയ്യാറാണെന്നും മിശ്ര പറയുന്നു.

ജെയിനിന് എവിടെനിന്നാണ് ഇത്രയും പണം. തെറ്റുപറ്റിയതില്‍ ക്ഷമ പറയണമെന്ന് താന്‍ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷെ കെജ്‌രിവാള്‍ നിശബ്ദനായിരുന്നെന്നും മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.

കെജ്‌രിവാളിന്റെ ബന്ധുവിന്റെ ഭൂമിയിടപാട് കേസ് 50 കോടി രൂപ നല്‍കി ഒത്തുതീര്‍ത്തുവെന്ന് ജെയിന്‍ തന്നോട് പറഞ്ഞതായും മിശ്ര ആരോപിച്ചു. അഴിമതിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്നും ഇക്കാര്യം ലഫ്റ്റനന്റ് ഗവര്‍ണറോട് പറഞ്ഞിട്ടുണ്ടെന്നും മിശ്ര അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News