തിരുവനന്തപുരം: ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമണവുമായി സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.
സിപിഐഎമ്മിന് മേല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കാനുളള രാജഗോപാലിന്റെ പ്രസ്താവന അസത്യവും വസ്തുതക്ക് നിരക്കാത്തതും ആണ്. ഓഫീസ് ആക്രമണത്തിന് പിന്നില്‍ മലയന്‍കീഴിലെ ബ്ലേഡ് മാഫിയ സംഘം ആണ്. രാജഗോപാലിന്റെ ഓഫീസിന് മുകളില്‍ താമസിക്കുന്ന വ്യക്തിയെ തിരക്കിയെത്തിയ അക്രമി സംഘം ഏറിഞ്ഞ കല്ല് കൊണ്ടാണ് ഓഫീസിന് തകരാര്‍ പറ്റിയത്.
വസ്തുത ഇതാണെന്ന് വ്യക്തമായതോടെ അസത്യ പ്രചരണത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജഗോപാലിന്റെ കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയാണ് ബ്ലേഡ് മാഫിയ ആക്രമണം നടന്നത്.
Get real time update about this post categories directly on your device, subscribe now.