നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധന; സംഭവം കണ്ണൂര്‍ സെന്‍ട്രലില്‍; പെണ്‍കുട്ടിയും അമ്മയും പീപ്പിള്‍ ടിവിയോട്

കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയെന്ന് പരാതി. കണ്ണൂര്‍ കേന്ദ്രത്തിലാണ് സംഭവം.

ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാ ഫോമില്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് താന്‍ വ്യക്തമാക്കിയത്. എന്നാല്‍, രാവിലെ പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയപ്പോള്‍ ഹാളിന് പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.

വിദ്യാര്‍ഥിനിയുടെ അനുഭവം അമ്മയും ശരിവച്ചു. അടിവസ്ത്രം കൈയില്‍ പിടിച്ചുകൊണ്ടാണ് മകള്‍ തന്റെ അടുത്തേക്ക് വന്നതെന്ന് അമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

നീറ്റിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം. ആയുര്‍വേദം, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ കോഴ്‌സുകള്‍ക്കും പ്രവേശനം ഈ ലിസ്റ്റില്‍ നിന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News