ദില്ലി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു; അപകടം വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ; ആളപായമില്ല

ദില്ലി : ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു. എന്നാല്‍ വന്‍ അപകടം ഒഴിവായി. ആഭ്യന്തര സര്‍വീസ് നടത്തുന്ന രണ്ട് ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.

29-ാം റണ്‍വേയില്‍ ആണ് അപകടം ഉണ്ടായത്. പട്‌നയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വാല്‍ ഭാഗം സമീപത്തുണ്ടായിരുന്ന ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ തട്ടി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വിമാനത്താവള അധികൃതരും വിമാന കമ്പനി അധികൃതരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News