
കൊട്ടാരക്കര : പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനില്‍ പ്രദീപ് കുമാര്‍ (23), രഞ്ജിത്ത് വിലാസത്തില്‍ രഞ്ജിത്ത് (35), ഇഞ്ചവിള ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത് കുമാര്‍(24) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിക്കവല സ്വദേശിനിയായ 22 കാരിയെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണ്‍ ബന്ധം വഴി പ്രദീപ് കുമാര്‍ യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെ പ്രദീപ് വാഹനവുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. പുനലൂരും പരിസരങ്ങളിലും കറങ്ങിയ ശേഷം 11.30ഓടെ സദാനന്ദപുരം നിരപ്പില്‍ ഭാഗത്തെ വിജനമായ സ്ഥലത്തെത്തിച്ചു.
പ്രദീപിന്റെ സുഹൃത്തുക്കളായ ശ്രീജിത്തും രഞ്ജിത്തും ഇവിടെ എത്തുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബല പ്രയോഗത്തിനിടെ കുതറി ഓടിയ യുവതി സമീപത്തെ വീട്ടില്‍ എത്തിയാണ് അഭയം പ്രാപിച്ചത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി.
തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ശനിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. കൊട്ടാരക്കര സിഐയുടെ ചുമതലയുള്ള ടി ബിനുകുമാര്‍, എസ്‌ഐ സികെ മനോജ്, അഡീഷണല്‍ എസ്‌ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here