സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണും; കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ വൈകിട്ട് നാലിന്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റടുത്ത ടിപി സെന്‍കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലാവും കൂടിക്കാഴ്ച്ച നടക്കുക. വൈകിട്ട് നാലു മണിക്കാണ് സെന്‍കുമാറിന് കൂടികാഴ്ച്ചക്ക് അനുമതി നല്‍കിയിരിക്കുന്നത്.

പൊലീസ് മേധാവി സ്ഥാനത്ത് തിരികെ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ സെന്‍കുമാര്‍ അനുമതി ചോദിച്ചിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് സ്ഥാനമേറ്റതിന് പിന്നാലെ സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News