ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍റെഡ്ഢിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്ന് വിജിലന്‍സ് കോടതി ഇന്ന് വിധിക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍ ശങ്കര്‍റെഡ്ഢി ബാര്‍ കോഴക്കേസ് അട്ടിമറിച്ചു എന്ന ഹര്‍ജിയില്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണമോ എന്ന് വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതി ആണ് കേസ് പരിഗണിക്കുന്നത്.

ബാര്‍ കോഴ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്റെ കണ്ടെത്തലുകളെ അട്ടിമറിക്കുന്നതിനായി ശങ്കര്‍റെഡ്ഢി ബോധപൂര്‍വ്വം ഇടപ്പെട്ടു എന്നാണ് പരാതിക്കാരനായ പായ്ച്ചിറ നവാസിന്റെ ആരോപണം. സുകേശന്‍, ശങ്കര്‍റെഡ്ഢി എന്നിവര്‍ ചേര്‍ന്ന് കേസ് അട്ടിമറിച്ചു എന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ശങ്കര്‍റെഡ്ഢി കേസില്‍ ഇടപ്പെട്ടിട്ടില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News