അംലയുടെ സെഞ്ചുറി പാഴായി; ഗുജറാത്ത് ലയന്‍സിന് ആറു വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ലയന്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ഹാഷിം അംലയുടെ കരുത്തില്‍ 189 റണ്‍സ് നേടി. എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ ഗുജറാത്ത് ഇത് മറികടക്കുകയായിരുന്നു.

അംലയുടെ സീസണിലെ രണ്ടാം സെഞ്ച്വറിക്കാണ് മൊഹാലി സാക്ഷ്യം വഹിച്ചത്. 60 പന്തില്‍ എട്ടു ഫോറും അഞ്ച് സിക്‌സുമടക്കം 104 റണ്‍സടിച്ചാണ് അംല തന്റെ രണ്ടാം സെഞ്ചുറി പിന്നിട്ടത്.

സുരേഷ് റെയ്‌നയുടെ 39 റണ്‍സും ദിനേശ് കാര്‍ത്തികിന്റെ 35 റണ്‍സും ഗുജറാത്തിനെ വിജയത്തിലേക്കടുപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News