ദില്ലിയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; അന്വേഷണം ആരംഭിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് ഒരുങ്ങിയ ജെറ്റ് എയര്‍വേയ്‌സ് വിമാനം സമീപത്തുണ്ടായിരുന്ന മറ്റൊരു ജെറ്റ് എയര്‍വേയ്‌സ് വിമാനത്തെ ഇടിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.

റണ്‍വേ 29ലൂടെ പട്‌നയിലേക്ക് പറക്കാന്‍ ഒരുങ്ങിയ ജെറ്റ് വിമാനത്തിന്റെ വാല്‍ ഭാഗം ഇതേ റണ്‍വേയിലേക്ക് വന്നുകൊണ്ടിരുന്ന ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങളും ടാക്‌സി ബേയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡിസിപി സഞ്ജയ് ഭാട്യ അറിയിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം, അപകടത്തെക്കുറിച്ച് ജെറ്റ് എയര്‍വേയ്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here