ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘമെന്ന് മൊഴി

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം.

രണ്ട് ബൈക്കുകളിലായി എത്തിയ ആര്‍എസ്എസ് ഗുണ്ടാ സംഘമാണ് സജീവനെ ആക്രമിച്ചത്. ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്് സജീവന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ സജീവന്‍ ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സജീവന്റെ കാലിനാണ് കൂടൂതല്‍ പരുക്കേറ്റിട്ടുള്ളത്. അതേസമയം, ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News