ബിജെപി സംസ്ഥാന നേതാവിന്റെ കാലു തല്ലിയൊടിച്ചത് ആര്‍എസ്എസ് തൃക്കാക്കര മുഖ്യ കാര്യവാഹക്; ആക്രമണം വീട്ടില്‍ അതിക്രമിച്ച് കയറി

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം. ആര്‍എസ്എസ് തൃക്കാക്കര മുഖ്യകാര്യവാഹക് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ ആക്രമിച്ചത്.

രണ്ട് ബൈക്കുകളില്‍ എത്തിയ ആര്‍എസ്എസ് ഗുണ്ടാ സംഘം സജീവന്റെ കാലു തല്ലിയൊടിക്കുകയായിരുന്നു. തന്നെ ആക്രമിച്ചത് ജയന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്് സജീവന്‍ പാലാരിവട്ടം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ സജീവന്‍ ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here