കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് തിരിച്ചടി; നാലു കേസുകളിലും വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്; ഹൈക്കോടതി വിധി റദ്ദാക്കി

ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് തിരിച്ചടി. നാലു കേസുകളിലും പ്രത്യേക വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലാലുവിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. ലാലുവിനെതിരായ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും ഒന്‍പത് മാസത്തിനകം വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന സിബിഐയുടെ ഹര്‍ജി പരിഗിച്ചാണ് നടപടി. ജസ്റ്റിയുമാരായ അരുണ്‍ മിശ്ര, അമിതാബ് റോയ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്. 2014 നവംബറില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരായ ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പട്ട കേസുകളില്‍ ഒരേ തെളിവുകളും ഒരേ സാക്ഷികളുമാണോന്ന് ഹൈക്കോടതി നീരീക്ഷിച്ചിരുന്നു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ അതേ കുറ്റത്തിന് വീണ്ടും വിചാരണ ചെയ്യാനാകില്ലെന്നും ഹൈക്കോടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിബിഐ കേസുകള്‍ പല സ്വഭാവത്തില്‍ ഉള്ളതാണന്ന് വാദിച്ചു. ഇരുപതു വര്‍ഷം കഴിഞ്ഞ കേസുകള്‍ ഇനിയും നീളാന്‍ അനുവദിക്കരുതെന്നും സിബിഐ ആവശ്യപ്പെട്ടു.

1990-97 കാലയളവില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാലുവും കൂട്ടുപ്രതികളും ചേര്‍ന്ന് ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നാണ് കേസ്. ഇതില്‍ 38 കോടി അഴിമതി നടത്തിയ കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി സിബിഐ കോടതി ലാലുവിനെ അഞ്ച് വര്‍ഷ തടവുശിക്ഷ വിധിച്ചിരുന്നു. മറ്റ് കേസുകളിലും വിചാരണ ആരംഭിച്ചപ്പാഴാണ് ലാലു ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയത്. കുറ്റങ്ങള്‍ പുനസ്ഥാപിച്ച് വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തവരിട്ടതോടെ വീണ്ടും കാലീത്തീറ്റ കുഭകോണം ലാലുവിന്റെ രാഷ്ട്രീയ ജീവിതത്തിന് വിലങ്ങുതടിയായിരിക്കുകയാണ്.

Supreme Court allows a plea by CBI opposing dropping of charges against Lalu Prasad Yadav by Jharkhand High Court in the fodder scam case. pic.twitter.com/NMl2pqO6su

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News