‘ടെസ’യെ അനുകരിച്ച് നാടു കാണാനിറങ്ങി; രണ്ടു ഐടിഐ വിദ്യാര്‍ഥിനികള്‍ പിടിയില്‍

കൊച്ചി: ദുല്‍ഖര്‍സല്‍മാന്‍ നായകനായ ചാര്‍ളി സിനിമയിലെ നായികയെ അനുകരിച്ച് നാടു ചുറ്റാന്‍ ഇറങ്ങിയ 19കാരികളായ രണ്ടു ഐടിഐ വിദ്യാര്‍ഥിനികളെ പൊലീസ് പിടികൂടി. വൈപ്പിന്‍ മുരുക്കുംപാടം, എറണാകുളം പച്ചാളം സ്വദേശിനികളായ പെണ്‍കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. മൂന്നാറില്‍ നിന്നും തിരികെ വരുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്.

വ്യാഴാഴ്ച കോളേജില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോഴാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലുമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ശനിയാഴ്ചയാണ് ഇരുവരും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ചാര്‍ളി സിനിമയിലെ നായികയെ പോലെ ഭ്രമം കയറി നാടു ചുറ്റാനിറങ്ങിയതാണെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയത്. മൂന്നാറില്‍ പോയ ഇരുവരും ഒരു ദിവസം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് ആലുവയിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ പൂരം കാണാന്‍ പോകാന്‍ നില്‍ക്കവേയാണ് പൊലീസിന്റെ പിടിയിലാവുന്നത്.

കൈയിലുണ്ടായിരുന്ന സ്വര്‍ണം എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് ചെലവിനുള്ള പണം സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കോടതികളില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News