നിസാരക്കാരനല്ല, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍; 25 വയസ് പ്രായക്കൂടുതലുള്ള അധ്യാപികയെ സ്വന്തമാക്കിയത് 30 വയസില്‍; ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഇരുവരുടെയും പ്രണയജീവിതം

മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളുടെ സങ്കല്പങ്ങള്‍ക്കുമപ്പുറമാണ് ഫ്രഞ്ച് പ്രസിഡന്റായി എത്തുന്ന ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിത കഥ. നിസാരക്കാരനല്ല, ഇമ്മാനുവേല്‍ മാക്രോണ്‍. പ്രായം വെറും 39 മാത്രം. വിവാഹം ചെയ്തതാകട്ടെ 25 വയസ് പ്രായക്കൂടുതലുള്ള ബ്രിജീത്ത ട്രോഗ്‌ന്യൂക്കസിനേയും.

തീര്‍ന്നിട്ടില്ല, കൗമാരക്കാലത്ത് മാക്രോണിനെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചറായിരുന്നു ബ്രിജിത്ത. ബ്രിജിത്തയുടെ ആദ്യ വിവാഹത്തിലെ മകള്‍ മാക്രോണിന്റെ സഹപാഠിയായിരുന്നു. ചെറുപ്പത്തില്‍ മാക്രോണിന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ എല്ലാവരും കരുതിയിരുന്നത് ബ്രിജിത്തയുടെ മകളാണ് മാക്രോണിന്റെ ഗേള്‍ ഫ്രെണ്ട് എന്നാണ്.

Emmanuel-Macron-1

കൗമാരക്കാലത്ത് മാക്രോണിന്റെ മനസ്സില്‍ കയറിക്കൂടിയ ടീച്ചറിനെ പിന്നീട് മാക്രോണ്‍ വിവാഹം ചെയ്തു. ആദ്യ ബന്ധത്തില്‍ മൂന്ന് കുട്ടികളുള്ള ബ്രിജിത്തയ്ക്ക് ഏഴു പേരക്കുട്ടികളും ഉണ്ട്. മാക്രോണിന് വെറും 15 വയസുള്ളപ്പോഴാണ് അദ്ദേഹം ബ്രിജിത്തയെ കണ്ടുമുട്ടുന്നത്. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ അമിയര്‍സിലെ പ്രൈവറ്റ് ജെസ്യൂട്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബ്രിജിത്തയുടെ നാടകങ്ങളില്‍ അഭിനയിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം മാക്രോണ്‍ പാരിസിലേക്ക് മാറിയെങ്കിലും ബ്രിജിത്തയുമായുള്ള ബന്ധം അപ്പോഴും തുടര്‍ന്നു. 2007ല്‍ മുപ്പതാം വയസിലാണ് ഇരുവരും വിവാഹിതരായത്.

Emmanuel-Macron-2

തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ ഈ വിവാഹബന്ധത്തിന്റെ പേരില്‍ മാക്രോണിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രിജിത്തയുമായുള്ള മാക്രോണിന്റെ ബന്ധത്തെ ഒരു സ്വവര്‍ഗരതിക്കാരന്റെ വിവഹേതരബന്ധമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിച്ചത്. എന്നാല്‍ ഇതിനെയെല്ലാം കവച്ചു വയ്ക്കുന്നതായിരുന്നു മാക്രോണിന്റെ തേരോട്ടം. എന്നാല്‍ വിവാഹബന്ധം മറച്ചുപിടിക്കാനൊന്നും മാക്രോണ്‍ മുതിര്‍ന്നില്ല.

Emmanuel-Macron-4

പ്രചാരണവേദികളില്‍ ഭാര്യയേയും ഒപ്പംകൂട്ടി. ഒരുവേദിയില്‍ അവരെ പരസ്യമായി ചുംബിക്കുകയും ചെയ്തു. എലിസി കൊട്ടാരത്തില്‍ തനിക്കൊപ്പം തന്നെ ബ്രിജിത്തയുമുണ്ടാകുമെന്നു ഉറപ്പുനല്‍കി.

Emmanuel-Macron-3

ചില മാസികകള്‍ മാക്രോണിനെയും ബ്രിജിത്തയെയും കവര്‍ചിത്രങ്ങളാക്കി മാറ്റി. ബ്രിജിത്തയുടെ ആദ്യവിവാഹത്തിലെ മക്കളും പേരക്കിടാങ്ങളുമെല്ലാം മാക്രോണിന് വേണ്ടി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ എല്ലാത്തിനെയും കടത്തിവെട്ടി പ്രായം കുറഞ്ഞ ഫ്രഞ്ച് പ്രസിഡന്റെന്ന പദവിയിലേക്ക് ചവിട്ടിക്കയറാനും മാക്രോണിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here