ആരാധകരോട് ദുല്‍ഖറിന്റെ അഭ്യര്‍ഥന: ‘സ്വകാര്യതയെ മാനിക്കണം’

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന പേരിലാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള അഭ്യര്‍ഥന എന്ന മുഖവുരയോടെയാണ് ഇതിനെതിരെ ദുല്‍ഖര്‍ രംഗത്തു വന്നിരിക്കുന്നത്.


ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെ:
ഞങ്ങളുടെ കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തയ്യാറാകണം. മകളുടെ ചിത്രം ഞാന്‍ തന്നെ ഷെയര്‍ ചെയ്യുന്നതായിരിക്കും.

കഴിഞ്ഞദിവസമാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍കുഞ്ഞു പിറന്നത്. ഈ വിവരം ഏറെ സന്തോഷത്തോടെ താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് ദുല്‍ഖറിന്റെ മകളെന്ന പേരില്‍ ചിലര്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.

നേരത്തെ അജിത്-ശാലിനി ദമ്പതികള്‍ക്ക് മകന്‍ പിറന്നപ്പോഴും, സെയ്ഫ്-കരീനാ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നപ്പോഴും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News