ബിജെപി സംസ്ഥാന നേതാവിന്റെ കാല്‍ തല്ലിയൊടിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; തര്‍ക്കം ഫണ്ട് പിരിവുമായി ബന്ധപ്പെട്ട്

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ വീട്ടില്‍ കയറി ആക്രമിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലാല്‍ ജീവന്‍, വൈശാഖ്, രജീഷ്, ശരത് എന്നിവരെയാണ് കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം. ആര്‍എസ്എസ് തൃക്കാക്കര മുഖ്യകാര്യവാഹക് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ ആക്രമിച്ചത്. രണ്ട് ബൈക്കുകളില്‍ എത്തിയ ആര്‍എസ്എസ് ഗുണ്ടാ സംഘം സജീവന്റെ കാലു തല്ലിയൊടിക്കുകയായിരുന്നു.

തന്നെ ആക്രമിച്ചത് ജയന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സജീവന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആക്രമണത്തില്‍ പരുക്കേറ്റ സജീവന്‍ ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News