പാക് സൈറ്റുകള്‍ തകര്‍ത്ത കേരള സൈബര്‍ വാരിയേഴ്‌സിന്റെ അടുത്ത ലക്ഷ്യം മലയാളി ഞരമ്പന്മാര്‍; പിടിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ ജീവകാരുണ്യപ്രവര്‍ത്തനം; ബ്ലൂ ആര്‍മി തകര്‍ത്തതില്‍ നിരവധി സെക്‌സ് പേജുകളും ഗ്രൂപ്പുകളും

കൊച്ചി : പാകിസ്താന്‍ വെബ് സെറ്റുകള്‍ തകര്‍ത്ത് വാര്‍ത്തയില്‍ ഇടംനേടിയ കേരള ഹാക്കര്‍മാര്‍ പുതിയ ദൗത്യവുമായി രംഗത്ത്. ഇത്തവണ പാക് വെബ്‌സെറ്റുകളല്ല, മലയാളത്തിലെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഞരമ്പന്മാരാണ് അടുത്ത ലക്ഷ്യം. പുതിയ മിഷന്റെ ഭാഗമായി ഞരമ്പന്മാരുടെ നിരവധി ഗ്രൂപ്പുകളും പ്രൊഫൈലുകളും കേരള സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തു.

തകര്‍ക്കുക മാത്രമല്ല കേരള സൈബര്‍ വാരിയേഴ്‌സ് ഏറ്റെടുത്ത ദൗത്യം. പ്രൊഫൈലുകള്‍ പൂട്ടി കളം വിടാന്‍ ഉപദേശിക്കുന്ന കെസിഡബ്ല്യു ഞരമ്പന്മാരെ ഉപയോഗിച്ച് സാമൂഹ്യ സേവനവും നടത്തുന്നുണ്ട്. തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാനാണ് കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കുന്ന ആദ്യ നിര്‍ദ്ദേശം. പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രവും വിതരണം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും കെസിഡബ്ല്യു നല്‍കുന്നു.

നിര്‍ദ്ദേശങ്ങള്‍ അതേപടി ഞരമ്പന്മാര്‍ പാലിച്ചോ എന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഭക്ഷണം നല്‍കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ബ്ലൂ ആര്‍മിക്ക് അയച്ചുനല്‍കണം. തുടര്‍ന്ന് പ്രൊഫൈലും ലൈംഗിക ഉള്ളടക്കമുള്ള പേജുകളും പൂട്ടി കളം വിടാനും നിര്‍ദ്ദേശിക്കും.

Kerala-Cyber-Warriors--1

കേരള സൈബര്‍ വാരിയേഴ്‌സിന്റെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ഞരമ്പന്മാരുടെ യഥാര്‍ത്ഥ പേര് വിവരം ബ്ലൂ ആര്‍മി പുറത്തുവിടും. എല്ലാ ഞരമ്പന്മാരും ഇതില്‍ പേടിയുള്ളവരായതിനാല്‍ ബ്ലൂ ആര്‍മിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണ് പതിവ്.

യുവതികളുടെയും വിദ്യാര്‍ത്ഥിനികളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ഇന്‍ബോക്‌സില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചാണ് ഇത്തരം ആളുകളുടെ ശല്യം തുടങ്ങുക. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ രഹസ്യ ഗ്രൂപ്പുകളിലൂടെ പരസ്പരം കൈമാറുക, പരിചയമുള്ള സ്ത്രീകളുടെ ശരീര വര്‍ണ്ണനയും നമ്പര്‍ കൈമാറ്റവും തുടങ്ങിയവയാണ് ഞരമ്പന്മാരുടെ പ്രധാന ഹോബി.

Kerala-Cyber-Warriors-3

ഇത് സംബന്ധിച്ച ഒരു പരാതി ബ്ലൂ ആര്‍മിയുടെ ഇന്‍ബോക്‌സിലെത്തി. ആരോപണവിധേയനെ വിളിച്ച് സംസാരിച്ച ബ്ലൂ ആര്‍മി അംഗത്തിന് തിരികെ ലഭിച്ചത് വലിയൊരു തുക നല്‍കാമെന്ന ഓഫറാണ്. എന്നാല്‍ ഓഫര്‍ നിരസിച്ച ബ്ലൂ ആര്‍മി അംഗം മറ്റൊരു ഓഫര്‍ ഞരമ്പന് മുന്നില്‍ വച്ചു. നന്നാവാന്‍ അവസരം നല്‍കുക എന്നതാണ് ബ്ലൂ ആര്‍മി നല്‍കുന്ന സന്ദേശം. അതിന്റെ ഭാഗമായി ബ്ലൂ ആര്‍മി നല്‍കിയത് ലളിതമായ നിര്‍ദ്ദശം.

Kerala-Cyber-Warriors-4

നഗരത്തിലെ പാവപെട്ട അമ്മമാര്‍ക്ക് 10 പേര്‍ക്കെങ്കിലും 10 ദിവസം ഭക്ഷണം എത്തിക്കണം. അതിന്റെ ഫോട്ടോ മുടങ്ങാതെ അയച്ചു കൊടുക്കണം. അതില്‍ വല്ല മാറ്റവും ഉണ്ടായാല്‍ ഒറിജിനല്‍ പ്രൊഫൈല്‍ തെളിവ് അടക്കം പുറത്തു വിടും. ബ്ലൂ ആര്‍മിയുടെ നിര്‍ദ്ദേശമനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയ ഇയാള്‍ ചിത്രങ്ങളും അയച്ചുകൊടുത്തു.

Kerala-Cyber-Warriors-2

സമകാലിക സംഭവങ്ങള്‍ ഏറ്റെടുത്ത് സൈബര്‍ ആക്രമണം നടത്തുന്ന ഒരുകൂട്ടം മലയാളി ഹാക്കര്‍മാരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. അടുത്ത സമയത്ത് ആയിരത്തി ഇരുനൂറിലധികം പാക് വെബ്‌സൈറ്റുകളാണ് ഇവര്‍ തകര്‍ത്തത്. ഇതിന് പിന്നാലെയാണ് മലയാളി ഞരമ്പന്മാരെത്തേടി കേരള സൈബര്‍ വാരിയേഴ്‌സ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News