നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെ തകര്‍ക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്‌നം പരിഹരിക്കേണ്ടി വന്നു. – മുഖ്യമന്ത്രി പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here