ബ്രിട്ടനിലെ അതിസമ്പന്നരില്‍ മുന്നില്‍ ഇന്ത്യന്‍ വംശജര്‍

ലണ്ടന്‍ : ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യന്‍ വംശജര്‍. 2016 – 2017 വര്‍ഷത്തെ കണക്കുകളിലാണ് ഇന്ത്യന്‍ വംശജര്‍ മുന്നിലെത്തിയത്. പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ മൂന്നും നേടി ഇന്ത്യന്‍ വംശജര്‍ സ്വന്തമാക്കി. സണ്‍ഡേ ടൈംസ് ആണ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്.

ഹിന്ദുജ സഹോദരന്‍മാരായ ശ്രീചന്ദും ഗോപീചന്ദുമാണ് പട്ടികയില്‍ ഒന്നാമത്. യുക്രെയ്ന്‍ വംശജനായ ബിസിനസുകാരന്‍ ലെന്‍ ബ്ലവട്‌നിക് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ വംശജരായ സഹോദരന്‍മാര്‍ ഡേവിഡ് റൂബനും സൈമണ്‍ റൂബനും ഇടം പിടിച്ചു. വന്‍കിട ഉരുക്കു നിര്‍മാതാവ് ലക്ഷ്മി എന്‍.മിത്തനാണ് നാലാം സ്ഥാനത്ത് ഇടംപിടിച്ച ഇന്ത്യന്‍ വംശജന്‍.

കഴിഞ്ഞ വര്‍ഷംവരെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹിന്ദുജ സഹോദരന്‍മാര്‍. ഇവരുടെ ആസ്തി 1620 കോടി പൗണ്ടാണ് (ഏകദേശം 1.37 ലക്ഷം കോടി രൂപ). യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുമെന്നു ധനകാര്യ വിദഗ്ധര്‍ ആശങ്കപ്പെടുമ്പോഴാണ് ഇന്ത്യയില്‍ നിന്നുള്ളവരുടെ മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News