കൊച്ചി മെട്രോയ്ക്ക് സുരക്ഷാ അനുമതി ലഭിച്ചു; ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിച്ചേക്കും

കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയില്‍വേ സുരക്ഷാ കമീഷണറുടെ അനുമതി. രാജ്യത്തെ മികച്ച മെട്രോയാണ് കൊച്ചിയെന്ന് വിലയിരുത്തി സുരക്ഷാ കമീഷണര്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അനുമതിപത്രം കെഎംആര്‍എല്‍ അധികൃതര്‍ക്ക് കൈമാറിയത്. ഉദ്ഘാടന തീയതി കൂടി തീരുമാനിച്ചാല്‍ ഇനി കൊച്ചിയുടെ ആകാശപ്പാതയില്‍ മെട്രോ കുതിച്ചുപായും.

മൂന്നുദിവസമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ചെറിയ പോരായ്മകള്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അടുത്തമാസംതന്നെ ഉദ്ഘാടനം നടത്താനാണ് നീക്കം. സുരക്ഷാകാര്യങ്ങളില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ച സുരക്ഷാ കമീഷണര്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങളും ഭംഗിയും ആശ്ചര്യപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു.

രാജ്യത്താദ്യമായി മെട്രോയില്‍ പരീക്ഷിക്കുന്ന കമ്യൂണിക്കേഷന്‍ ബേസ്ഡ് സിഗ്‌നലിങ് സംവിധാനത്തിലാണ് ചില പോരായ്മകള്‍ കണ്ടെത്തിയത്. ഒപ്പം സ്റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റ് സംവിധാനത്തിലും അപാകത കണ്ടെത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കണമെന്നും സുരക്ഷാ കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യഘട്ടം സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് സംഘം പരിശോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News