കോട്ടയത്തെ ഭിന്നത ചര്‍ച്ച ചെയ്യാതെ കേരള കോണ്‍ഗ്രസ്; തീരുമാനമെടുക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിരിഞ്ഞു

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് പനിമൂലം യോഗത്തിനെത്തിയില്ല. എന്നാല്‍ പിജെ ജോസഫും മോന്‍സ് ജോസഫും യോഗത്തിനെത്തി. എന്നാല്‍ സിഎഫ് തോമസിന്റെ കൂടി സാന്നിധ്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.

അരമണിക്കൂര്‍ മാത്രമാണ് യോഗം നീണ്ടുനിന്നത്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും എന്നാല്‍ വിശദമായ ചര്‍ച്ച നടന്നില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. സിഎഫ് തോമസിന്റെ സാന്നിധ്യത്തില്‍ വിശദമായ ചര്‍ച്ച പിന്നീട് നടത്തുമെന്നും കെഎം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയത്ത് ഭരണം പങ്കിട്ട യുഡിഎഫിലെ വിള്ളലിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. സിപിഐഎം പിന്തുണച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News