പുറ്റിങ്ങല്‍ അപകടം; പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചയും ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കും

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചയും ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭാവിയില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും കമ്മീഷന്‍ നിര്‍ദ്ദേശിക്കണം.

110 പേരുടെ മരണത്തിലേയ്ക്ക് നയിച്ച ദുരന്തത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കമ്മീഷന്‍ അന്വേഷിക്കുക. നിയമങ്ങളുടെയോ, ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നതും, ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച്ചപറ്റിയിട്ടുണ്ടോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണ പരിതിയില്‍ വരാത്ത പൊലീസ് ഉദ്യോഗസ്ഥ തല വീഴ്ചകള്‍ സംബന്ധിച്ച് ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കേണ്ടി വരും.

ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഏജന്‍സികള്‍ സ്വീകരിക്കേണ്ട നടപടികളും കമ്മീഷന്‍ നിര്‍ദേശിക്കണം. ഈ മാസം 15 മുതല്‍ 27 വരെ ചിന്നക്കടയിലെ ഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിലെത്തി കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ട് പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവുകളൊ പരാതികളൊ സമര്‍പ്പിക്കാം.

കേസില്‍ കക്ഷി ചേരാണമെന്നുള്ളവര്‍ക്കും ഈ കാലയളവില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. എറണാകുളത്താണ് കമ്മീഷന്റെ ഓഫീസ്. കൊല്ലത്തും കമ്മീഷന്‍ സിറ്റിംഗ് നടത്തും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News