കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ ചികിത്സാ പിഴവ്; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താല്‍

കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായെന്ന് പരാതി. കഴിഞ്ഞ 11 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അബിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് മയക്കാനുള്ള മരുന്നിന്റെ അളവ് കൂടിയതാണ് ജീവന്‍ അപകടത്തിലാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി

കഴിഞ്ഞ മാസം 27നാണ് സൈക്കളില്‍ നിന്ന് വീണ് കൈ ഒടിഞ്ഞ അബിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ ചിക്തസയ്ക്ക് എത്തിക്കുന്നത്. അടുത്ത ദിവസം കൈ ശസ്ത്രക്രീയ ചെയ്യാനായി ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനാലാണ് പിതാവ് അയ്യപ്പന്‍ ഡോക്ടറോട് കാര്യം തിരക്കിയത്. മയങ്ങാനുള്ള മരുന്ന് നല്‍കിയപ്പോള്‍ അബിയുടെ ആരോഗ്യം ഗുരുതരമായെന്നാണ് ലഭിച്ച മറുപടി. എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്നും ചികിത്സാ പിഴവാണ് ജീവന്‍ അപകടത്തിലാവാന്‍ കാരണമെന്നും അബിയുടെ പിതാവ് അയ്യപ്പന്‍ പറഞ്ഞു.

nairs-hospital-2

തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയ അബി ഇപ്പോഴും വെന്റിലേറ്ററിലാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നതിനും മുകളിലാണിപ്പോള്‍. എന്നാല്‍ ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലെന്നും, അപൂര്‍വ്വം ചിലരുടെ ശരീരം മയക്കാനുള്ള അനസ്‌തേഷ്യ നല്‍കുമ്പോള്‍ പ്രതികൂലമായി പ്രതികരിക്കാറുണ്ടെന്നും, അതാണ് അബിയുടെ കേസില്‍ സംഭവിച്ചതെന്നും നായേഴ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News