സുനന്ദ പുഷ്‌കറിന്റെ മരണം: അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച് ശശി തരൂര്‍; ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കൂ

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമം പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. തെറ്റായ കാര്യങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും കോടതിയില്‍ അവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്റ് ചെയ്തു.

ധാര്‍മികതയില്ലാത്ത, മാധ്യമപ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും തരൂര്‍ പറഞ്ഞു.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെയാണ് തരൂര്‍ രംഗത്ത് വന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ലീല ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്.

ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. സുനന്ദ പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News