സുപ്രീംകോടതി ചീഫ് ജസ്റ്റിസിനടക്കം അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ച് ജസ്റ്റിസ് കര്‍ണ്ണന്‍; വിധി ജാതി വിവേചനം, നിയമ ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി; പിഴയായി ഒരു ലക്ഷം രൂപ

ദില്ലി: വിവാദ ഉത്തരവുകളിലൂടെ വിവാദ നായകനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ പുതിയ ഉത്തരവുമായി രംഗത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അടക്കം ഏഴ് ജഡ്ജിമാരെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചാണ് ജസ്റ്റിസ് കര്‍ണ്ണന്റെ ഉത്തരവ്.

ജാതി വിവേചനം, ഗൂഢാലോചന, മാനസിക പീഡനം, നിയമ ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. ഒരു ലക്ഷം രൂപ പിഴയുമടക്കണം. ഇല്ലെങ്കില്‍ ആറു മാസം പിന്നെയും ജയിലില്‍ കഴിയണമെന്നും ഉത്തരവില്‍ പറയുന്നു.

ചീഫ് ജസ്റ്റിസിന് പുറമെ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകുര്‍, പിനാക്കി ചന്ദ്ര, കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി എന്നീ ജഡ്ജിമാര്‍ക്കെതിരെയാണ് വിധി. ദില്ലി പൊലീസ് കമീഷണറോടാണ് അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍ പൊലീസിന് കൈമാറണമെന്നും സ്വവസതിയില്‍നിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് കര്‍ണന്‍ പറയുന്നു.

ജസ്റ്റിസ് കര്‍ണ്ണന്റെ മാനസികനില പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട് രണ്ടാഴ്ചക്കിപ്പുറമാണ് പുതിയ വിധി. മാനസികരോഗ പരിശോധനയ്ക്ക് കര്‍ണ്ണനെ വിധേയമാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവാദ വിധികളെല്ലാം റദ്ദാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കോടതികളിലെ 20 അഴിമതിക്കാരായ ജഡ്ജിമാരുടെ പേരടക്കം പ്രധാനമന്ത്രിക്ക് പരാതിയായി നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News