മദ്യലഹരിയില്‍ അഴിഞ്ഞാട്ടം; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സംഭവസമയത്ത് പട്ടേലിനൊപ്പം ഭാര്യയും മകളും

അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയാണ് സംഭവം.

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ജയ്മാന്‍ പട്ടേലും ഭാര്യയും മകളും. പുലര്‍ച്ചെ നാലു മണിക്കുള്ള വിമാനത്തില്‍ ഖത്തറിലേക്ക് പോവാനാണ് സംഘം എത്തിയത്. അവിടെ നിന്ന് ഗ്രീസിലേക്ക് പോവാനായിരുന്നു പദ്ധതി.

എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പട്ടേല്‍. നടക്കാനാവാത്ത രീതിയില്‍ ബോധം മറഞ്ഞപ്പോള്‍ വീല്‍ചെയറിലാണ് പട്ടേലിനെ സുരക്ഷാ പരിശോധനകള്‍ക്കായി എത്തിച്ചത്. തുടര്‍ന്ന് വിമാനത്തില്‍ കയറുന്നതിനിടെ പട്ടേല്‍, വിമാനജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതോടെയാണ് പട്ടേലിനെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന നിലപാട് ജീവനക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് പട്ടേലും കുടുംബവും തിരികെ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, തനിക്ക് സുഖമില്ലായിരുന്നെന്നാണ് പട്ടേലിന്റെ വാദം. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here