നടുറോഡില്‍ സെല്‍ഫി; ആളുകൂടിയതോടെ ട്രാഫിക് ബ്ലോക്ക്; ‘മെസിയെ’ പൊലീസ് പൊക്കി

പ്രശസ്തരെ കണ്ടാല്‍ ഒപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കാതെ അങ്ങ് പോകാന്‍ പറ്റുമോ. അതിപ്പോ ലോകം അത്ഭുതത്തോടെ മാത്രം കാണുന്ന മെസിയാണെങ്കിലോ. ഇവിടെയും അത്രേ സംഭവിച്ചുള്ളു. ഹമാഡണ്‍ പട്ടണത്തിലെത്തിയ മെസിയെ കണ്ട് ആരാധകര്‍ തടിച്ചുകൂടി. സെല്‍ഫിയെടുക്കാന്‍ ആളുകൂടിയതോടെ ടൗണില്‍ വന്‍ ട്രാഫിക് ബ്ലോക്ക്. ഒടുവില്‍ സെല്‍ഫിക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ‘മെസിയെ’ നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കളിക്കളത്തില്‍ മെസിയെ വെല്ലാന്‍ ആരുമില്ലെങ്കിലും കാഴ്ചയില്‍ മെസിയെയും അത്ഭുതപ്പെടുത്തുന്ന ഇറാന്‍കാരനായ റെസ പരസ്‌തേഷാണ് ഇപ്പോള്‍ മെസി വേഷത്തില്‍ ഷൈന്‍ ചെയ്യുന്നത്. മെസിയോടുള്ള രൂപ സാദൃശ്യം തിരിച്ചറിഞ്ഞ അച്ഛനാണ് ആദ്യമായി ബാര്‍സലോണയുടെ 10ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് റെസയെ സോഷ്യല്‍മീഡിയക്ക് പരിചയപ്പെടുത്തിയത്.

Reza-Parastesh-messi

പിന്നീട് 25കാരനായ റെസ, മെസിയുടെ ശരീരഭാഷയടക്കം അനുകരിക്കാന്‍ തുടങ്ങി. മെസി സ്റ്റെലില്‍ തലമുടിവെട്ടിയും താടിമീശ വളര്‍ത്തിയും ഇപ്പോള്‍ പക്കാ മെസി തന്നെയായി മാറിയിരിക്കുന്നു റെസ. മാസങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയയിലും റെസ പശസ്തനായിക്കഴിഞ്ഞിരിക്കുന്നു. ഇറാനിയന്‍ മെസി എന്ന ഓമനപ്പേരിലാണ് റെസ ഇപ്പോള്‍ അറിയപ്പെടുന്നത്.

Reza-Parastesh-2

ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തടിച്ചുകൂടുന്നവരില്‍, മെസിയല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവരാണ് ഭൂരിപക്ഷവുമെന്നും റെസ പറയുന്നു. ഏതായാലും റെസ പോകുന്നിടത്തെല്ലാം സുരക്ഷ കൂടി ഒരുക്കേണ്ട അവസ്ഥയിലാണ് പൊലീസ് ഇപ്പോള്‍.

Reza-Parastesh-1

ഇതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇറാനിയന്‍ മെസിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടിവന്നത്. സ്റ്റേഷനുള്ളിലും സെല്‍ഫിയെടുക്കാനുള്ള മത്സരമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News